വൈപ്പിൻ: ചെറായി ഗൗരീശ്വരം കല്യാണമണ്ഡപത്തിൽ മഹാകവി കുമാരനാശാൻ അനുസ്മരണസമ്മേളനം നടത്തി. വി.വി.സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ കെ.എസ്. ജയപ്പൻ, ബെൻസീർ കെ.രാജ്, സി.കെ. ഗീത, എസ്. സിന്ധു, ഡോ. സുപ്രഭ, ബിഷി ഡോ. പ്രസീജ, കുമാരി റോഷ്‌ന, സുനിൽ എന്നിവർ സംസാരിച്ചു. തുടർന്ന് ആശാൻകവിതകളുടെ ആലാപനം നടത്തി.