ആലുവ: ആലുവ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സിൽവർ വാരിയേഴ്സ് ജേതാക്കളായി. ഫൈനലിൽ സസക്സ് ഫാൽക്കൺ ആലുവയെയാണ് പരാജയപ്പെടുത്തിയത്. ലീഗിലെ മികച്ച ബാറ്റ്സ്മാനായി മുഹമ്മദ് ഷാഫിയെയും മികച്ച ബൗളറും മാൻ ഓഫ് ദി സീരീസുമായി സനീഷ് കുമാറിനെയും മികച്ച വിക്കറ്റ് കീപ്പറായി സേതുനാഥനെയും എമർജിംഗ് പ്ലേയറായി ശ്രീരാജിനെയും തിരഞ്ഞെടുത്തു. എൻ.സി.പി സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി സംസ്ഥാന സെക്രട്ടറി മുരളി പുത്തൻവേലി, എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ്‌ സി.ആർ. സജിത്ത്, പവൻ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ഡയറക്ടർ മുഹമ്മദ്‌ ഷിംനാസ്, പഞ്ചായത്ത് അംഗം അഫ്സൽ കുഞ്ഞുമോൻ, ഷാൻ റഷീദ്, നിബാസ് അഷ്‌റഫ്‌, അജ്മൽ വിടാക്കുഴ, അബ്ദുൾ മുത്തലിബ്, അനൂബ്, റിയാസ് കരിപ്പായി, റിയാസ് അഷ്‌റഫ്‌, നിസാമുദ്ദീൻ, ജസീം എന്നിവർ സംസാരിച്ചു.