അങ്കമാലി: എം.ജി യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ അങ്കമാലി മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ് നാലു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി. 57 പോയിന്റോടെ കോളേജ് വനിതാ വിഭാഗം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ ഒരു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലമെഡലും നേടി 47 പോയിന്റുമായി തൊടുപുഴ ന്യൂമാൻ കോളേജ് ജേതാക്കളായി. വിജയികൾക്ക് മോർണിംഗ് സ്റ്റാർ കോളേജ് പ്രിൻസിപ്പൽ ഡോ. ഷേമി ജോർജ് സമ്മാനങ്ങൾ വിതരണം ചെയ്തു.