പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിംന സന്തോഷ് രാജിവച്ചു. എൽ.ഡി.എഫിലെ മുൻ ധാരണപ്രകാരമാണ് രാജി. ഭരണ സമിതിയുടെ ഇനിയുള്ള കാലാവധി സി.പി.ഐ അംഗം പ്രസിഡന്റാകും. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ് കെ.എസ്. സനീഷിനാണ് ചുമതല.