
കൊച്ചി: മഹാകവി കുമാരനാശാന്റെ വിയോഗ ശതാബ്ദിയോടനുബന്ധിച്ച് ചതയോപഹാരം ഗുരുദേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അയ്യപ്പൻകാവ് ശ്രീശങ്കരാനന്ദാശ്രമത്തിൽ ആശാൻ അനുസ്മരണ സമ്മേളനം നടത്തി. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത നൃത്ത സംവിധായിക റോഷ്‌നി വിജയകൃഷ്ണൻ, ആശാന്റെ 'വീണപൂവ്' എന്ന ഖണ്ഡകാവ്യം ആലപിച്ചു. എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖാ സെക്രട്ടറി ഡോ. എ.കെ. ബോസ്, . എസ്.എൻ.ഡി.പി യോഗം വനിതാസംഘം അയ്യപ്പൻകാവ് യൂണിറ്റ് പ്രസിഡന്റ് ഗീത സന്തോഷ്, വാസന്തി ദാനൻ, വനിതാസംഘം പച്ചാളം യൂണിറ്റ് പ്രസിഡന്റ് സരസമ്മ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. വി.എസ്. സുരേഷ് സ്വാഗതവും എ. എച്ച്. ജയറാം നന്ദിയും പറഞ്ഞു.