ആലുവ: കേന്ദ്രസർക്കാർ അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ പി.കെ.എസ് അംഗങ്ങളെയും പങ്കെടുപ്പിക്കാൻ കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് പി.കെ. ഗോപി, സെക്രട്ടറി കെ.എ. അശോകൻ എന്നിവർ സംസാരിച്ചു.