modi

കൊച്ചി: ലോക്‌സഭയിൽ ഇക്കുറി കേരളത്തിൽ നിന്നുള്ള ബി.ജെ.പി പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് പാർട്ടി പ്രവർത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.ബൂത്തുകൾ പിടിച്ചെങ്കിൽ മാത്രമേ കേരളത്തിൽ വിജയിക്കാനാകൂവെന്ന്

ബി.ജെ.പി ശക്തികേന്ദ്ര ഇൻചാർജുമാരുടെ സംസ്ഥാന സമ്മേളനത്തിൽ മോദി നിർദേശിച്ചു.

നാല് ബൂത്തുലെവൽ കമ്മി​റ്റി​കൾ ചേർന്നതാണ് "ശക്തി​കേന്ദ്ര". സംസ്ഥാനത്തെ ഇത്തരം 7000 യൂണി​റ്റുകളിൽ നിന്നുള്ള ആറായി​രം ഇൻചാർജുമാരാണ് സമ്മേളനത്തി​ൽ പങ്കെടുത്തത്.

ശക്തികേന്ദ്ര ഇൻചാർജുമാർ ഓരോ വീട്ടിലും എത്തണം. ഓരോ ബൂത്തി​ലും വോട്ടറിലും ശ്രദ്ധ കേന്ദ്രീകരിക്കണം. കന്നിവോട്ടർമാരെ നേരിൽ കാണണം. പ്രദേശത്തെ പ്രശ്നങ്ങൾ മനസി​ലാക്കി​ ഇടപെടണം.

'മോദിയുടെ ഗാരന്റി" വെറുംവാക്കല്ലെന്നും പാലി​ക്കപ്പെടുന്ന വാഗ്ദാനമാണെന്നും ഓരോ കുടുംബത്തെയും ബോദ്ധ്യപ്പെടുത്തണം. എല്ലാവി​ഭാഗം ജനങ്ങൾക്കും ഉപകരി​ക്കുന്ന കേന്ദ്രപദ്ധതി​കളെക്കുറി​ച്ച് പ്രചാരണം നടത്തണം.

കേരളത്തി​ലെ പ്രതി​കൂല പരി​തസ്ഥി​തിയെ​യും രാഷ്ട്രീയഅക്രമങ്ങളെയും എതി​രി​ട്ട് ബി​.ജെ.പി​യി​ൽ ഉറച്ചുനി​ൽക്കുന്ന പാർട്ടി​ പ്രവർത്തകർക്ക് മുന്നി​ൽ ശി​രസ് നമി​ക്കുന്നു.

വലി​യ സമ്മേളനങ്ങൾ നടത്താൻ ശക്തമായ സംഘടനയ്ക്ക് മാത്രമേ സാധി​ക്കൂ. കേരളത്തി​ലെ ബി​.ജെ.പി​ അത് തെളി​യി​ച്ചി​ട്ടുണ്ട്. തൃശൂരി​ൽ നടന്ന സ്ത്രീശക്തി​ സമ്മേളനം അതി​ന് തെളി​വാണ്.

അയോദ്ധ്യയി​ൽ പ്രാണപതി​ഷ്ഠ നടക്കുന്ന ​ 22ന് എല്ലാ ക്ഷേത്രങ്ങളി​ലും വീടുകളി​ലും ശ്രീരാമജ്യോതി​ ജ്വലി​പ്പി​ക്കണം. ക്ഷേത്രങ്ങളി​ൽ ശുചീകരണം നടത്തണമെന്നും മോദി​ പറഞ്ഞു.

ബി​.ജെ.പി സംസ്ഥാന പ്രസി​ഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹി​ച്ചു. കേന്ദ്ര വി​ദേശകാര്യ സഹമന്ത്രി​ വി​. മുരളീധരൻ, പ്രകാശ് ജാവദേക്കർ, രാധാമോഹൻ സിംഗ്, എ.പി​. അബ്ദുള്ളക്കുട്ടി​, അനി​ൽ ആന്റണി​, കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ, പി​.കെ. കൃഷ്ണദാസ്, മേജർ രവി​ തുടങ്ങി​യവർ പങ്കെടുത്തു. നരേന്ദ്രമോദി​ക്ക് കെ.സുരേന്ദ്രൻ അമ്പും വി​ല്ലും സമ്മാനി​ച്ചു.