പറവൂർ: പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ വിയോഗശതാബ്ദി അനുസ്മരണം നടത്തി. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് കെ.എസ്. ഷീല അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ബെന്നി ജോസഫ്, വായനശാലാ സെക്രട്ടറി കെ.വി. ജീനൻ, വനിതാവേദി സെക്രട്ടറി സാലു രാജിവ് എന്നിവർ സംസാരിച്ചു.