
പള്ളുരുത്തി : ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായി കുമ്പളങ്ങി സൗത്ത് മേഖലാ കമ്മിറ്റി നടത്തിയ കാൽനട പ്രചാരണ ജാഥയിൽ സ്വീകരണമായി ലഭിച്ച പഠനോപകരണങ്ങൾ കുമ്പളങ്ങി സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൈമാറി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി. സി. അനന്തു പഠനോപകരണങ്ങൾ പ്രധാന അദ്ധ്യാപകൻ പി. ജി. സേവ്യറിന് കൈമാറി. സി.പി. എം ലോക്കൽ സെക്രട്ടറി എൻ. ടി. സുനിൽ , മേഖലാ സെക്രട്ടറി സി. ജെ. ജോഷി, പ്രസിഡന്റ് പി. ജെ. കൃഷ്ണനുണ്ണി, ട്രഷറർ പി. ജി നിഖിൽ എന്നിവർ സംസാരിച്ചു.