മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ മഹാകവി കുമാരനാശാന്റെ നൂറാം സ്മൃതി ദിനാചരണം യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ.അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ. എൻ.രമേശ്, യൂണിയൻ കൗൺസിലർമാരായ എം.ആർ. നാരായണൻ, പി.വി. മോഹനൻ, അനിൽ കാവുംചിറ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. വിൽസൻ എന്നിവർ സംസാരിച്ചു.