മൂവാറ്റുപുഴ: ഹയർ സെക്കൻഡറി അദ്ധ്യാപകനുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് എക്സലൻസ് അവാർഡ് നേടിയ ഡോ.എസ്.സന്തോഷ് കുമാറിനെ മുസ്ലീം യൂത്ത് ലീഗ് ആവോലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി നിജാസ് ഉപഹാരം നൽകി. രിഫായി ഉസ്മാൻ, ഫവാസ് യൂസഫ്, സിയാദ് അഷറഫ്, മുഹമ്മദ് സാദിക്ക് തുടങ്ങിയവർ പങ്കെടുത്തു.