പറവൂർ: ബെസി ലാലൻ രചിച്ച ചക്കിയും മക്കളും എന്ന ബാലസാഹിത്യ കഥാസമാഹാരം സാമൂഹിക നിരീക്ഷകനായ എൻ.എം. പിയേഴ്സന് നൽകി ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പ്രകാശനം ചെയ്തു. ജോസ് ഗോതുരുത്ത് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് പനക്കൽ, ബാബു മുനമ്പം, അജിത്ത് ഗോതുരുത്ത്, കെ.എസ്. ഷൈൻ, ടൈറ്റസ് ഗോതുരുത്ത്, വിവേകാനന്ദൻ മുനമ്പം എന്നിവർ സംസാരിച്ചു.