കോതമംഗലം: പൈങ്ങോട്ടൂർ ശ്രീനാരായണ ഗുരു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മെഗാതൊഴിൽ മേള സംഘടിപ്പിക്കും. 20ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് മേള നടക്കുന്നത്. വിവിധമേഖലകളിൽ നിന്നുള്ള 30ൽപ്പരം കമ്പനികൾ പങ്കെടുക്കും. ആയിരത്തിൽപ്പരം ഒഴിവുകൾ കമ്പനികൾ അവകാശപ്പെടുന്നു. കോളേജ് വിദ്യാർത്ഥികൾക്ക് പുറമെ അഭ്യസ്തവിദ്യരായ പ്രദേശവാസികൾക്കും പങ്കെടുക്കാം.