ആലങ്ങാട്​:​ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജയശ്രീ ഗോപീകൃഷ്ണൻ അവതരിപ്പിച്ചു. വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി, ആലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അബൂബക്കർ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ട്രീസ മോളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ഷഹ്ന, വി.പി. അനിൽകുമാർ, സ്മിത ഹസീബ്, ഹാൻസൺ മാത്യു എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻമാർ, ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.