പറവൂർ: പറവൂർ താലൂക്ക് നെയ്ത്ത് തൊഴിലാളി യൂണിയൻ ഏരിയാ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് എ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്. ബേബി, പി.കെ. സുരേന്ദ്രൻ, കെ.ഡി. വേണുഗോപാൽ, കെ.പി. സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. 31ന് നടക്കുന്ന കൈത്തറിത്തൊഴിലാളി സമരം വിജയിപ്പിക്കുന്നതിനും കേന്ദ്ര സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചുള്ള മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുന്നതിനും കൺവെൻഷൻ തീരുമാനിച്ചു.