
കൊച്ചി: 'നമസ്‌കാരം എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ, നിങ്ങളാണ് ഈ പാർട്ടിയുടെ ജീവനാഡി" എന്നു പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പാർട്ടി ശക്തികേന്ദ്ര ഇൻചാർജുമാരുടെ സമ്മേളനത്തിൽ പ്രസംഗം തുടങ്ങിയത്. പിന്നിട് പലവട്ടം 'എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ" എന്ന് ആവർത്തിച്ചു.
നിങ്ങളുടെ ഇടയിൽ വരുന്നത് സന്തോഷമുള്ള കാര്യമാണ്. കൊച്ചിയിലെത്തിയപ്പോൾ മുതൽ ആയിരക്കണക്കിന് ആളുകൾ വഴിനീളെ കാണാനെത്തി. ഗുരുവായൂർ, തൃപ്രയാർ ക്ഷേത്രങ്ങളിൽ ദർശനത്തിന് പോയപ്പോഴും ഇതായിരുന്നു അവസ്ഥ. ക്ഷേത്രങ്ങളിൽ നിന്ന് ഈശ്വരാനുഗ്രഹവും പുറത്ത് ജനാർദ്ദനരൂപത്തിൽ ജനങ്ങളുടെ ആശീർവാദവും ലഭിച്ചു. ഒരു മാസം തന്നെ ശ്രീരാമന് സമർപ്പിച്ചവരാണ് മലയാളികൾ. രാമായണ മാസം ഇവിടെയാണുള്ളത്. കോടാനുകോടി ജനങ്ങളുടെ ഭക്തിയും വിശ്വാസവുമാണ് രാമനെന്നും മോദി പറഞ്ഞു.