നെടുമ്പാശേരി: തുരുത്തിശേരി മോർ ശാബോർ അഫ്രോത്ത് സിംഹാസന വലിയ പള്ളിയിൽ ഇന്ന് ഏലിയാസ് നാമധാരികളുടെ സംഗമം നടക്കും. സമ്മേളനം പ്രസിഡന്റ് ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിക്കും.