മൂവാറ്റുപുഴ: മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും വകുപ്പിന്റെ സേവനം വിപുലപ്പെടുത്തുന്നതിനും എല്ലാ താലൂക്കുകളിലും മണ്ണ് സംരക്ഷണ ഓഫീസുകൾ അനുവദിക്കണമെന്ന് കേരള സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എൻജിനിയറിംഗ് സ്റ്റാഫ് ഫെഡറേഷൻ എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്. കെ.എം.ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിൽകുമാർ കെ. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ശിവാനന്ദൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ല ട്രഷറർ കെ.കെ.ശ്രീജേഷ്, മേഖലാ സെക്രട്ടറി എം.എസ്. അനൂപ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.കെ. ബിജു (സെക്രട്ടറി), വി.ജി. മായ (പ്രസിഡന്റ്), കെ.ആർ.രാജി( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.