accident
തൃക്കളത്തൂർ കാവുംപടിയിൽ കാനയിലേക്ക് മറിഞ്ഞ കാർ

മൂവാറ്റുപുഴ: വിമാനത്താവളത്തിലേയ്ക്ക് പോവുകയായിരുന്ന കാർ മതിൽ ഇടിച്ചുതകർത്ത് കാനയിലേയ്ക്ക് മറിഞ്ഞ് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. കരിങ്കുന്നം സ്വദേശി പൂത്തക്കാട്ട് ഗ്രേസി (47), കിടങ്ങൂർ സ്വദേശി എൽസമ്മ മത്തായി (60) എന്നിവർക്ക് പരിക്കേറ്റു. ഡ്രൈവർ പരിക്കേൽക്കാത രക്ഷപ്പെട്ടു. പരിക്കേറ്റവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.30ഓടെ തൃക്കളത്തൂർ കാവുംപടിയിലാണ് അപകടമുണ്ടായത്.

മൂവാറ്റുപുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു.