മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി അറഫ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനി എ. എസ്. ഖദീജ റസീന് ഗ്ലോബൽ കൊറിയൻ സ്കോളർഷിപ്പ് ലഭിച്ചു. കൊറിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ അഞ്ചുവർഷത്തെ മൈക്രോബയോളജി കോഴ്സിന് യാത്രാ ചെലവ് ഉൾപ്പെടെയുള്ള സ്കോളർഷിപ്പാണ് ലഭിച്ചത്.
കേരളത്തിൽ നിന്ന് മൂന്ന് കുട്ടികൾക്ക് മാത്രമാണ് ഈ സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ളത്. ഫെബ്രുവരി 20ന് കൊറിയയിലേക്ക് യാത്രതിരിക്കും.പേഴയ്ക്കാപ്പിള്ളി സക്കാസ് വീട്ടിൽ എസ്.എ.കെ. അബ്ദുൾ സമദിന്റെയും സബീനയുടെയും മകളാണ്.