കൂത്താട്ടുകുളം: പൂവക്കുളം അയ്യൻകുഴയ്ക്കൽ ശ്രീധർമ്മശാസ്ത ശ്രീ ഹനുമാൻസ്വാമി ദേവസ്ഥാനത്ത് മകരവിളക്ക് മഹോത്സവം ആഘോഷിച്ചു. ക്ഷേത്രത്തിലെ മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, പഞ്ചായത്ത് അംഗം അനുപ്രിയ, ക്ഷേത്രം ഭാരവാഹികളായ ഡോ. ഷാജികുമാർ, ജിനി ശ്രീകാന്ത് എന്നിവർ സംസാരിച്ചു.