പറവൂർ: എസ്.എൻ.ഡി.പി യോഗം നന്ത്യാട്ടുകുന്നം ശാഖയിലെ ഡോ.പല്പു സ്മാരക ശ്രീനാരായണ പ്രാർത്ഥനകുടുംബ യൂണിറ്റിന്റെ ഇരുപത്തിനാലാമത് വാർഷികാഘോഷം യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഓമന ശിവൻ, വനിതാസംഘം പ്രസിഡന്റ് കുമാരി, യൂണിയൻ കമ്മിറ്റി അംഗം കെ.ആർ. ഹരി, കുടുംബ യൂണിറ്റ് കൺവീനർ രഘുനാഥ് എന്നിവർ സംസാരിച്ചു.