1

മട്ടാഞ്ചേരി: കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ കീ ഹോൾ ശസ്ത്രക്രിയ നടത്താൻ സ്വയം പണം കണ്ടെത്തി ഉപകരണങ്ങൾ വാടകയ്ക്കെടുത്ത് ഓപ്പറേഷൻ നടത്തിയ ഡോ. ജിജുവിന് ഹ്യൂമൻ റൈറ്റ്സ് സമിതി അനുമോദിച്ചു.വർക്കിംഗ് ചെയർമാൻ കെ.യു.ഇബ്രാഹിം, കേരള സ്റ്റേറ്റ് വർക്കിംഗ് ചെർമാൻ പ്രേമകുമാർ , സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മനോജ് കൃഷ്ണ, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.പി . മധുസൂദനൻ, ജില്ലാ സെക്രട്ടറി ജോണി ജിജിമോൻ, വർക്കിംഗ് പ്രസിഡന്റ് ഹരിദാസ്, ട്രഷറർ ജോൺ ബ്രിട്ടോ,വൈസ് പ്രസിഡന്റ് ആഷിക്ക്, സെക്രട്ടറി മാരായ ബീന തോമസ്, സുഹറ അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.