കൂത്താട്ടുകുളം:ഇലഞ്ഞി ഗ്രാമപഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഷീ കപ്പുകളുടെ (മെൻസ്ട്രുവൽ കപ്പുകൾ)​ കളുടെ വിതരണവും ബോധവത്കരണ ക്ലാസും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ ഷേർളി ജോയി, ജിനി ജിജോയി, മാജി സന്തോഷ്, ജോർജ് ചമ്പമല, ജയശ്രീ സനൽ, സുരേഷ് ജോസഫ് , സുജിതാ സദൻ, മെഡിക്കൽ ഓഫീസർ ഡോ. മോഹൻദാസ് എന്നിവർ സംസാരിച്ചു. ഹിന്ദുസ്ഥാൻ ലാറ്റക്സിലെ ഡോ. അർച്ചന ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.