
തൃപ്പൂണിത്തുറ: പൂത്തോട്ട ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കുക, 24 മണിക്കൂർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് നടത്തിയ സമരം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ജിഷ്ണു തങ്കപ്പൻ അദ്ധ്യക്ഷനായി.
എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം യദുകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ. ആർ. റനീഷ്, സംസ്ഥാന കമ്മിറ്റി അംഗം ആൽവിൻ സേവ്യർ, ടി. രഘുവരൻ, പി. വി. ചന്ദ്രബോസ്, പി.വി. പ്രകാശൻ, എസ്.എ. ഗോപി, വി.കെ. കിഷോർ, പി.ആർ. തങ്കപ്പൻ എന്നിവർ സംസാരിച്ചു.