ആലുവ: സാമൂഹ്യസന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്നവർ ആരംഭിച്ച എവർഗ്രീൻ സോഷ്യൽ സർവീസ് സൊസൈറ്റിയും സംസ്ഥാന കമ്മിറ്റി ഓഫീസും ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ജോൺ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യുസ്, എം.എൻ. ഗിരി, ആന്റണി ജോസഫ് മണവാളൻ, ജോയി എളമക്കര, ഹീര, രാധിക മേനോൻ, സാജിത മിലി, ഭാവന, രതി തൊടുപുഴ, മാഹിൻ, വർഗീസ് പോൾ, കുമാരൻ, എൻ. ഗോപാലകൃഷ്ണൻ, ഹസൻകോയ എന്നിവർ സംസാരിച്ചു.