പിറവം: ദേശീയ റോഡ് സുരക്ഷാ വാരാചരണ ഭാഗമായി മൂവാറ്റുപുഴ ആർ.ടി. ഓഫീസിന്റെ ആഭിമുഖ്യത്തിൽ പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി. മൂവാറ്റുപുഴ ആർ.ടി.ഒ കെ.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ
ഡാനിയേൽ തോമസ് അദ്ധ്യക്ഷനായി.
എം.വി.ഐ ജിൻസ് ജോർജ്, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എം. മധുസൂദനൻ എന്നിവർ നേതൃത്വം ക്ലാസിന് നൽകി. അസോസിയേറ്റ് എൻ.സി.സി തേർഡ് ഓഫീസർ ബിച്ചു കുര്യൻ തോമസ് പങ്കെടുത്തു.