പള്ളുരുത്തി: പെരുമ്പടപ്പ് ഊരാളക്കംശേരി ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ ഉത്സവവും ശ്രീ ധർമ്മയക്ഷി വാർഷിക ചടങ്ങുകളും വെള്ളിയാഴ്ച ആരംഭിക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂർ നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ഉത്സവം.

19 ന് രാവിലെ 9 ന് ദേവി ദേവൻമാർക്ക് ചാർത്തുന്നതിനുള്ള ഉടയാടകൾ എത്തിച്ചേരും 11.15ന് ഭജന 11.30 ന് അന്നദാനം. വൈകിട്ട് 7 ന് സർപ്പംപാട്ട് 9 മുതൽ വിവിധ കലാ പരിപാടികൾ.

20 ന് രാവിലെ 9 ന് നാരായണീയ പാരായണം . വൈകിട്ട് 7.15ന് താലം വരവ്. 8.30 മുതൽ സംഗീത വിരുന്ന്  21 ന് രാവിലെ 9 മുതൽ നാരായണീയ പാരായണം . വൈകിട്ട് 7.15ന് താലം വരവ്. 8. 30 ന് അത്താഴപൂജ. 8.45 മുതൽ വയലിൽ ഫ്യൂഷൻ .

22 ന് വൈകിട്ട് 7 ന് ദീപാരാധന. 8.15ന് പുഷ്പാഭിഷേകം. 8.45 മുതൽ ഭജൻസ്

 23 ന് മഹോത്സവം. പുലർച്ചെ 5ന് നിർമ്മാല്യം. 8.30 ന് നവകാഭിഷേകം ,പഞ്ചഗവ്യാഭിഷേകം , ശ്രീഭൂതബലി 9 ന് ശ്രീബലി 11.30 ന് ഉച്ചപൂജ. 12. മുതൽ പ്രസാദ ഊട്ട്. വൈകിട്ട് മൂന്നിന് ആനയൂട്ട്,​ നാലു മുതൽ പെരുമ്പടപ്പിൽ നിന്ന് പകൽപ്പൂരം ,പാണ്ടിമേളം. രാത്രി .9 ന് നാടകം.