കോലഞ്ചേരി: മുൻമന്ത്റിയും കുന്നത്തുനാട് എം.എൽ.എയുമായിരുന്ന ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തിൽ കോലഞ്ചേരിയിൽ സർവകക്ഷി അനുസ്മരണ യോഗം നടന്നു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. വി.പി. സജീന്ദ്രൻ അദ്ധ്യക്ഷനായി. പി.വി. ശ്രീനിജിൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, പ്രൊഫ. എം.പി. മത്തായി, ജോയ് സി. ജോർജ്, ഐ.കെ. രാജു, സി.കെ. വർഗീസ്, സി.പി. ജോയ്, കെ.വി. എൽദോ, സനിത റഹീം, ജോർജ് ഇടപ്പരത്തി, പോൾസൺ പീ​റ്റർ, എം.പി. ജോസഫ്, കെ.പി. കൃഷ്ണകുമാർ, കെ.കെ. കർണ്ണൻ, എ.ടി. സുരേഷ് കുമാർ, കെ. ചന്ദ്രമോഹൻ, ടി.പി. വർഗീസ്, പൗലോസ് മുടക്കുംതല, ആർ. അഭിലാഷ്, എം.പി. രാജൻ, എം.ടി. ജോയ് എന്നിവർ സംസാരിച്ചു.