കൊച്ചി: നഗരത്തിലെ കൊതുക് നിവാരണ പ്രവർത്തനങ്ങൾക്ക് 150 പേരെ നിയോഗിക്കുമെന്നും വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് 50,000 രൂപ നൽകുമെന്നും കഴിഞ്ഞ കൗൺസിൽ യോഗത്തിൽ മേയർ പ്രഖ്യാപിച്ചത് ഇപ്പോഴും കടലാസിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കൊതുകും ഡെങ്കിപ്പനിയും പടർന്നു പിടിക്കുമ്പോൾ നഗരസഭയുടെ നിലവിലെ 400 ഹീൽ പദ്ധതിയിലെ ശുചീകരണ തൊഴിലാളികൾ ജോലിയില്ലാതെ നിൽക്കുകയാണ്. നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ അടിയന്തരമായി ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ വൃത്തിഹീന നഗരത്തിൽ ഒന്നാമതായി കൊച്ചി നഗരസഭ മാറുമെന്നും പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ ആരോപിച്ചു.