
തൃപ്പൂണിത്തുറ: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ ഏരിയാ അതിർത്തിയിലെ പാലിയേറ്റീവ് നഴ്സുമാരെ ആദരിച്ചു. കനിവ് ജില്ലാ പ്രസിഡന്റ് സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ.വി. കുര്യാക്കോസ് അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, കനിവ് ജില്ലാ സെക്രട്ടറി എം.പി. ഉദയൻ, രക്ഷാധികാരി പി. വാസുദേവൻ, ഏരിയാ സെക്രട്ടറി കെ.ആർ. രജീഷ്, ഡി.സി അംഗം കെ.ജി. കല്പനാദത്ത് എന്നിവർ സംസാരിച്ചു. സിസ്റ്റർ ശ്യാമിനി രാജപ്പൻ ക്ലാസെടുത്തു.