കൊച്ചി: രാജഗിരി കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിലെ എൻ.എസ്.എസ്. യൂണിറ്റ് വിദ്യാർത്ഥികൾ ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കാക്കനാട് കളക്ടറേറ്റ് പരിസരത്ത് ബോധവത്കരണപരിപാടി നടത്തി. നെഹ്രു യുവ കേന്ദ്ര സംഘടൻ മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.