fire

കൊച്ചി: ഇടപ്പള്ളി ലുലു മാളിന് സമീപം 396-ാം നമ്പർ മെട്രോ പില്ലറിനോട് ചേർന്നുള്ള ട്രാൻസ്ഫോ‌ർമറിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.20 ഓടെയാണ് സംഭവം. സമീപത്തുള്ളവർ എലൂർ ഫയർസ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും ഈ സമയം പ്രധാനമന്ത്രിയുടെ സന്ദ‌ർശന ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഫയർഫോഴ്സ് സംഘം തീ അണയ്ക്കുകയായിരുന്നു. സംഭവത്തിൽ ട്രാൻസ്ഫോർമർ പൂർണമായും കത്തിനശിച്ചു. സമീപത്ത് ഗ്യാസ് സിലണ്ടറുകളുള്ള കടകളുണ്ടായിരുന്നെങ്കിലും പെട്ടെന്ന് തന്നെ തീ അണച്ചതിനാൽ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രഥാമിക നിഗമനം. കെ.എസ്.ഇ.ബി ഈ ഭാഗത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചു.