library

കൊച്ചി: വർത്തമാനകാലത്ത് ലോകവും നമ്മുടെ രാജ്യവും അനുഭവിക്കുന്ന വംശീയ വെറിയെ അകറ്റി മാനവികത ഉയർത്തിപ്പിടിക്കുന്നതിനായി ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന 'നമ്മൾ ഒന്ന്' ക്യാമ്പയിന്റെ ഭാഗമായി കടവന്ത്ര സോയൂസ് ലൈബ്രറി ചിത്രരചനാ മത്സരവും പാട്ടുക്കൂട്ടവും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം അഡ്വ. എ.എൻ. സന്തോഷ് പരിപാടിയുടെ ഉദ്ഘാടനവും മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. വായനശാലാ പ്രസിഡന്റ് എൻ.സി. ജയചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷനായി. സെക്രട്ടറി പ്രൊഫ. ഡി. സലിംകുമാർ, എം. സുധാകരൻ എന്നിവർ സംസാരിച്ചു.