കൊച്ചി: വികസനരംഗത്ത് എറണാകുളം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൈബി ഈഡൻ എം.പി നിവേദനം നല്കി.
ആവശ്യങ്ങൾ ഇവ:
വൈപ്പിൻ മുതൽ ഫോർട്ട് കൊച്ചി വരെയും ഫോർട്ട് കൊച്ചിയിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്കുമുള്ള ജലഗതാഗത റൂട്ടുകളിലെ റോ-റോ യാനങ്ങളുടെ അഭാവം പരിഹരിക്കാൻ കൂടുതൽ പരിസ്ഥിതി സൗഹൃദ റോ-റോ യാനങ്ങൾ അനുവദിക്കണം
പൊന്നുരുന്നി മാർഷലിംഗ് യാർഡിലെ 110 ഏക്കർ സ്ഥലത്ത് പുതിയ ഒരു റെയിൽവേ ടെർമിനൽ നിർമ്മിക്കണം. ആവശ്യത്തിന് സ്ഥലം ലഭ്യമാണെങ്കിലും അത് ഗുണപരമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. വൈറ്റില മൊബിലിറ്റി ഹബ്ബ്, വൈറ്റില മെട്രോ റെയിൽ സ്റ്റേഷൻ, വാട്ടർ മെട്രോ ബോട്ട് ജെട്ടി എന്നിവ മാർഷലിംഗ് യാർഡിനു സമീപത്താണ്. റെയിൽവേ ടെർമിനൽ കൂടി വന്നാൽ, ഇന്ത്യയിലെ മൾട്ടി മോഡൽ ഗതാഗത സംവിധാനത്തിന്റെ സംയോജനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാകും കൊച്ചി.
 ശബരി റെയിൽ പാത യാഥാർത്ഥ്യമാക്കാൻ ഇടപെടണം.
കുണ്ടന്നൂരിനെയും അങ്കമാലിയേയും ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട എറണാകുളം ബൈപാസ് പദ്ധതിയ്ക്ക് വേണ്ട സ്ഥലം ഏറ്റെടുക്കലിന് കൂടി കേന്ദ്ര സർക്കാർ ഫണ്ട് നൽകണം.