മട്ടാഞ്ചേരി: റേഷൻ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി അനിതാ കരണ് ഓൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നിവേദനം നൽകി.
കേരളത്തിന് ജനസംഖ്യാനുപാതികമായി ഭക്ഷ്യ ഭദ്രതാ ഉപഭോക്താക്കളുടെ ( പിങ്ക്, മഞ്ഞ കാർഡുകൾ) പ്രാതിനിദ്ധ്യം ഉയർത്തി റേഷൻക്വാട്ട വർദ്ധിപ്പിക്കുക, മുൻഗണനേതര വിഭാഗങ്ങൾക്ക് (നീല, വെള്ള, കാർഡുകൾക്ക് ) അനുവദിക്കുന്ന ടൈഡോവർ പദ്ധതിയിലൂടെയുള്ള അരി, ഗോതമ്പ്, വിഹിതം ഉയർത്തുക,കേന്ദ്ര സർക്കാറിന്റെ 25 രൂപ വിലയുള്ള ഭാരത് അരി, ഡാൽ, പയർ വർഗങ്ങൾ തുടങ്ങിയവ സംസ്ഥാനത്തെ റേഷൻ കടകളിലൂടെ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുമായാണ് നിവേദനം നൽകിയത്. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, ഉപാദ്ധ്യക്ഷൻ അഡ്വ. ജോൺസൺ വിളവിനാൽ എന്നിവർ നേതൃത്വം നൽകി.