കാലടി: കാഞ്ഞൂർ ഫ്രണ്ട്സ് ഒഫ് ദുബായ് സമാഹരിച്ച രണ്ട് ലക്ഷം രൂപ തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റിന്റെ സമൂഹ വിവാഹ പദ്ധതിയായ മംഗല്യനിധിയിലേക്ക് നൽകി. ഫ്രണ്ട്സ് ഒഫ് ദുബായ് സെക്രട്ടറി റോയ് ജെയിംസ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.എ. പ്രസൂൺ കുമാറിന് തുക കൈമാറി. കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, വൈസ് പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാർ, ഫ്രണ്ട്സ് ഒഫ് ദുബായ് പ്രസിഡന്റ് ജിനു പാപ്പച്ചൻ, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി. യു. രാധാകൃഷ്ണൻ, എം.കെ .കലാധരൻ, കെ.പി. ബിനോയ്, ഡേവിസ് മഞ്ഞളി, കാഞ്ഞൂർ പള്ളി ട്രസ്റ്റിമാരായ ഡേവിസ് ഐനാടൻ, ബാബു അവുക്കാരൻ എന്നിവർ സംസാരിച്ചു. കാഞ്ഞൂർ പള്ളി വികാരി ഫാ.ജോസഫ് കണിയാംപറമ്പിൻ ,ബെന്നി ബെഹനാൻ എം.പി എന്നിവർ പങ്കെടുത്തു.