modi

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഇന്നലെ മറൈൻ ഡ്രൈവിലെ ബി.ജെ.പി. സമ്മേളനവേദിയിൽ എത്തിയവരിൽ പോപ്പുലർ ഫ്രണ്ടുകാർ കൈവെട്ടി മാറ്റിയ തൊടുപുഴ ന്യൂമാൻ കോളേജ് മുൻ അദ്ധ്യാപകൻ ടി.ജെ.ജോസഫും. ബി.ജെ.പിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം എത്തിയത്. 13 വർഷമായി ഒളിവിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതി സവാദിനെ എൻ.ഐ.എ. അറസ്റ്റ് ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്.

എം.ജി. സർവകലാശാല മുൻ വി.സി ഡോ. ബാബു സെബാസ്റ്റ്യൻ, കെ.പി.എം.എസ് നേതാക്കളായ സുരേന്ദ്രൻ, കെ.എ. തങ്കപ്പൻ, കെ.കെ.ബാബു, ചേരമർ സർവീസ് സൊസൈറ്റി പ്രസിഡന്റ് പി.കെ.ശശിധരൻ, വൈശ്യ വാണിയ സംസ്ഥാന പ്രസിഡന്റ് മുരളീധർ മരോട്ടിക്കൽ, മൂത്തകുന്നം ഗുരുദേവ വൈദിക തന്ത്ര വിദ്യാപീഠം കുലപതി അനിരുദ്ധൻ തന്ത്രി, ബ്രാഹ്മണ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അനന്തസുബ്രഹ്മണ്യം തുടങ്ങിയവരും മോദിയെ സന്ദർശിച്ചു.