പറവൂർ: ഗവ. താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണു. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. ആശുപത്രി കാന്റീൻ പ്രവർത്തിക്കുന്നതിന് സമീപത്തുള്ള ഉപയോഗശുന്യമായ കെട്ടിടമാണ് ഭാഗികമായി ഇടിഞ്ഞ് വീണത്. മുമ്പ് എക്സ്‌റേ യൂണിറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. കെട്ടിടത്തിന് താഴെ നിറുത്തിയിട്ടിരുന്ന രണ്ട് സ്കൂട്ടറുകൾക്ക് കേടുപാടുണ്ട്.

പകൽ സമയത്താണെങ്കിൽ നിരവധി ആളുകൾ വന്നുനിൽക്കുന്ന സ്ഥലമാണിത്. ജീർണാവസ്ഥയിൽ നിൽക്കുന്ന ഉപയോഗശൂന്യമായ നിരവധി കെട്ടിടങ്ങൾ ഇവിടെയുണ്ട്.