
കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്രഅയപ്പ്.
തൃശൂർ, എറണാകുളം ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഇന്നലെ ഉച്ച കഴിഞ്ഞ് 3.10ന് നേവൽ ബേസിൽ നിന്ന് ഹെലികോപ്ടറിൽ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 3.39ന് ഡൽഹിയിലേക്ക് തിരിച്ചു.