y

തൃപ്പൂണിത്തുറ: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചിത്രകലാ ഉത്സവത്തിന് തുടക്കമായി. ക്ഷേത്ര ചുവർ ചിത്രകലകൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എ.എം.ഒ ആർട്ട് ഗാലറി സംഘടിപ്പിക്കുന്ന 48-ാമത് തത്സമയ ചിത്രരചനയും ചിത്ര പ്രദർശനവും 7 ദിനരാത്രങ്ങൾ നീണ്ടു നില്ക്കും. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ബി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ശിവക്ഷേത്രം ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ, പി.ആർ. റനീഷ്, യഹുൽദാസ്, സി.ബി. കലേഷ് കുമാർ, പ്രകാശ് അയ്യർ, ടി.ആർ.സിന്ധു, ബിന്ദു അശോക്, രേഖ ബാബുരാജ്, സുലോചന സന്തോഷ്, രശ്മി മീനിഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.