വൈപ്പിൻ: ചെറായി പൂരത്തോട് അനുബന്ധിച്ച് വടക്കേ ചേരുവാരത്തിന്റെ സുവനീർ പ്രകാശനം വിജ്ഞാന വർദ്ധിനി സഭ മാനേജർ ഗിരിജരാജന് ആദ്യ കോപ്പി നൽകി ചേരുവാരം പ്രസിഡന്റ് ഒ.സി. സൈജു നിർവഹിച്ചു.

വിജ്ഞാന വർധിനി സഭാ പ്രസിഡന്റ് വികാസ് മാളിയേക്കൽ, ക്ഷേത്രം മേൽശാന്തി എം.ജി. രാമചന്ദ്രൻ, ചേരുവാരം രക്ഷാധികാരി സി.ആർ.സുനിൽ, ചേരുവാരം സെക്രട്ടറിറി കെ.എസ്. സുകുമാർ, തെക്കേ ചേരുവാരം പ്രസിഡന്റ് രാജു കൊട്ടാരം, സെക്രട്ടറി ഇ.ബി. രാജേഷ്, വി.വി സഭ മാനേജർ അനിൽകുമാർ, പ്രശോഭ്, മോഹൻ, വേണു തലപ്പിള്ളി, സദാനന്ദൻ എന്നിവർ പങ്കെടുത്തു.