
കൊച്ചി: കളമശേരി എ.എസ്.എ കേരളയുടെ നിപ്പോൺ കേരളാ സെന്ററിൽ ഓൺലൈൻ ജപ്പാൻ ഭാഷാ ക്ലാസുകൾ 22ന് ആരംഭിക്കും. തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് ആറുമുതൽ എട്ടു വരെയാണ് ബേസിക് കോഴ്‌സിന്റെ ഓൺലൈൻ ക്ലാസുകൾ. ഇന്റർമീഡിയറ്റ് കോഴ്‌സിന്റെ ക്ലാസുകൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ നടക്കും. അഞ്ചുമാസ കാലയളവിൽ 100 മണിക്കൂറാണ് കോഴ്‌സ് സമയം. പ്രായപരിധിയില്ല. ജാപ്പനീസ് സംഭാഷണം, എഴുത്ത്, വായന എന്നിവയിൽ പരിശീലനം നൽകും. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് ലഭിക്കും. രജിസ്‌ട്രേഷന് asanipponkerala@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 75580 81097 എന്ന നമ്പറിലോ ബന്ധപ്പെടണം.