വൈപ്പിൻ: നായരമ്പലം സുബ്രഹ്മണ്യ ക്ഷേത്രോത്സവം തന്ത്രി അനിരുദ്ധന്റെ മുഖ്യകാർമ്മികത്വത്തിൽ നാളെ വൈകിട്ട് കൊടികയറും. രാത്രി 7.30ന് തിരുവാതിരകളി, തുടർന്ന് കൊടിയേറ്റക്കാവടി.
21ന് രാത്രി 7.30ന് നൃത്തസന്ധ്യ. 22ന് വൈകീട്ട് 5.30ന് തായമ്പക, 7ന് സോപാനസംഗീതം. 23ന് വൈകീട്ട് 5ന് മരിയാട് മുരളീധരന്റെ ഓട്ടൻതുള്ളൽ, ശ്രുതിലയസംഗമം. 24ന് വൈകിട്ട് 5ന് കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർകൂത്ത്. തുടർന്ന് നൃത്തനൃത്ത്യങ്ങൾ. 25ന് വൈകിട്ട് 5ന് തിരുവാതിരകളി, 5.30ന് സോപാനസംഗീതം, 7ന് ഭക്തിസംഗീത സന്ധ്യ.
26ന് രാവിലെ 8.30 മുതൽ പഞ്ചാമൃത അഭിഷേകം. തുടർന്ന് കാവടി. 9.30ന് കാഴ്ച ശ്രീബലി, പഞ്ചാരിമേളം, ആനയൂട്ട്, ഒരു മണിക്ക് കാവടിവരവ്. വൈകിട്ട് 5ന് പകൽപ്പൂരം. പെരുവനം സതീശൻ മാരാരുടെ പ്രാമാണിത്വത്തിൽ 101 പേരുടെ ചെണ്ടമേളം, 9.30ന് ഫ്യൂഷൻ സംഗീതം.