3-d

അങ്കമാലി: കെട്ടിട നിർമ്മാണ രംഗത്തെ ത്രീ ഡി പ്രിന്റിംഗ് സാദ്ധ്യതകൾക്ക് വഴിയൊരുക്കുന്ന ദേശിയ ശില്പശാലയ്ക്ക് ഫിസാറ്റിൽ തുടക്കമായി. തിരുപ്പതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ത്രീ ഡി പ്രിന്റിം ഗ്ടെക്നോളജി വിദഗ്ദ്ധൻ ഡോ. എ.വി രാഹുൽ ഉത്‌ഘാടനം ചെയ്തു. ഫിസാറ്റ്ചെയർമാൻ പി.ആർ. ഷിമിത്ത് അദ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.വി. ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, റിസർച്ച് വിഭാഗം ഡയറക്ടർ ഡോ.സി.ഷീല, ഡീൻ ഡോ.ജി ഉണ്ണികർത്ത, ഡോ. ജിജി ആന്റണി, ഡോ. പി.ഇ. കവിത തുടങ്ങിവർ പങ്കെടുത്തു. ഇന്ന് ശില്പശാല സമാപിക്കും.