അങ്കമാലി: പാലിശേരി ഗവ. ഹൈസ്കൂളിൽ ദുരന്തനിവാരണ ക്ലബ് പ്രവർത്തനം ആരംഭിച്ചു. ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ഷൈനി ജോർജ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.പി. അനീഷ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.ആർ. രജനി, എസ്.എം.സി ചെയർമാൻ ഷാജു നെടുവേലി, പി.ടി.എ വൈസ് പ്രസിഡന്റ് രജനി പ്രകാശൻ, അദ്ധ്യാപിക ദീപ വി. നായർ എന്നിവർ സംസാരിച്ചു. ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്ന വിഷയത്തിൽ അങ്കമാലി എക്സൈസ് പ്രിവന്റീവ് ഓഫീസർ മോണി ബോധവത്കരണ ക്ലാസെടുത്തു.