പറവൂർ: വടക്കേക്കര ഹിന്ദുമത ധർമ്മപരിപാലന സഭ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ മഹോത്സവത്തിന് നാളെ രാത്രി എട്ടരയ്ക്ക് മേൽശാന്തി അജീഷിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. ഇന്ന് രാവിലെ എട്ടിന് വിശേഷാൽപൂജയും ഗണപതിയിങ്കൽ കലശാഭിഷേകവും നടക്കും. മഹോത്സവദിനങ്ങളിൽ രാവിലെയും വൈകിട്ടും എഴുന്നള്ളിപ്പ്, വിശേഷാൽപൂജകളും നടക്കും. 21ന് രാവിലെ ഒമ്പതിന് നാരായണീയ വായന, വൈകിട്ട് ഏഴിന് സോപാന സംഗീതാർച്ചന, 22ന് രാവിലെ പതിനൊന്നിന് അയ്യപ്പഭാഗവതം പാരായണം, വൈകിട്ട് ഏഴിന് നാടകം - രണ്ട് നക്ഷത്രങ്ങൾ, 23ന് രാവിലെ പതിനൊന്നിന് അയ്യപ്പഭാഗവതം പാരായണം, രാത്രി ഏഴിന് തിരുവാതിരക്കളി. കലശാഭിഷേകം, രാത്രി പത്തിന് കഥകളി - ലവണാസുരവധം, 24ന് രാവിലെ നാരാണീയ വായന, വൈകിട്ട് ഏഴിന് ബാലെ - ചന്ദ്രകാന്ത. 25ന് രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനും ഓട്ടൻതുള്ളൽ, വൈകിട്ട് ഏഴിന് തിരുവാതിരകളി, കലശാഭിഷേകം, രാത്രി പത്തിന് കഥകളി - ഉത്തരാസ്വയംവരം. തൈപ്പൂയ മഹോത്സവദിനമായ 26ന് രാവിലെ പത്തിന് കാവടിയാട്ടം, ഉച്ചയ്ക്ക് പന്ത്രണ്ടിനും വൈകിട്ട് മൂന്നിനും ഓട്ടൻതുള്ളൽ, വൈകിട്ട് ഏഴിന് പാട്ടുകച്ചേരി, രാത്രി ഒമ്പതിന് ഭസ്മക്കാവടിയാട്ടം. 27ന് രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനും ഓട്ടൻതുള്ളൽ, വൈകിട്ട് ഏഴിന് നൃത്താഞ്ജലി, മഹോത്സവദിനമായ 28ന് രാവിലെ എട്ടിന് ശ്രീബലി, രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനും ഓട്ടൻതുള്ളൽ, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, രാത്രി എട്ടിന് വർണക്കാഴ്ചകൾ, എട്ടരയ്ക്ക് നാദസ്വരകച്ചേരി, പുലർച്ചെ ഒന്നിന് പള്ളിവേട്ടയും വിളിക്കിനെഴുന്നള്ളിപ്പും. ആറാട്ട് മഹോത്സവദിനമായ 29ന് രാവിലെ എട്ടിന് ശ്രീബലി, രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനും ഓട്ടൻതുള്ളൽ, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, രാത്രി എട്ടിന് വർണക്കാഴ്ചകൾ, എട്ടരയ്ക്ക് നാദസ്വരകച്ചേരി, പുലർച്ചെ രണ്ടരയ്ക്ക് ആറാട്ടും വിളിക്കിനെഴുന്നള്ളിപ്പിനും ശേഷം മഹോത്സവത്തിന് കൊടിയിറങ്ങും.