വൈപ്പിൻ: കെ.പി.എം.എസ് എടവനക്കാട് പഴങ്ങാട് ശാഖയുടെ വാർഷികം സംസ്ഥാന കമ്മറ്റി അംഗം ഷിബു ഏഴിക്കര ഉദ്ഘാടനം ചെയ്തു. പി.സി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പ്രശോഭ് ഞാവേലി, യൂണിയൻ പ്രസിഡന്റ് പി.കെ. സുഗുണൻ, സെക്രട്ടറി ടി.പി. സുരേഷ്, എം.കെ. രമേഷ്, എൻ.ജി. രതീഷ്, കെ.കെ. പുഷ്പാംഗദൻ, ഉഷ രാജൻ, ശാഖാ സെക്രട്ടി ടി.പി. സച്ചിദാനന്ദൻ, ടി.പി. ഉണ്ണി, പ്രീതി ലോഹിതാക്ഷൻ, രജനി സച്ചിദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എം.കെ. രമേഷ് ( പ്രസിഡന്റ്), ടി.പി. സച്ചിദാനന്ദൻ (സെക്രട്ടറി), ടി.പി. ഉണ്ണി (ഖജാൻജി) , പി.സി. അരവിന്ദാക്ഷൻ (വൈസ് പ്രസിഡന്റ് ) , പ്രീതി ലോഹിതാക്ഷൻ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.