അങ്കമാലി: മഞ്ഞപ്ര പഞ്ചായത്ത് പരിധിയിൽ വ്യാപകമായി ജലസേചന മോട്ടോറുകൾ മോഷണം പോകുന്നതായി പരാതി. പള്ളിപ്പാടം, തുപ്പത്തികവല, കരിങ്ങാലിക്കാട് പുഞ്ചപാടം എന്നീ ഭാഗങ്ങളിലെ മോട്ടോറുകളാണ് ഏറെയും മോഷണം പോയത്. 1.5 എച്ച്.പി മോട്ടോറുകളാണ് നഷ്ടപ്പെട്ടത്. പറമ്പുകളിൽ നിന്നും വീടുകളിൽ നിന്നുമായി 20 ലധികം മോട്ടോറുകളാണ് രണ്ട് മാസങ്ങളിലായി മോഷണം പോയത്. മോട്ടോർ പൊളിച്ച് കോപ്പർ കടത്തുകയാണ് മോഷ്ടാക്കൾ ചെയ്യുന്നത്. കർഷകർ പൊലീസിൽ പരാതി നൽകി.