പറവൂർ: ചെട്ടിക്കാട് ഭഗവതി ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടെയും സെബിൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ ഏഴിന് നാരായണീയം, പന്ത്രണ്ടിന് പ്രസാദംഊട്ട്, വൈകിട്ട് നാലിന് സർവൈശ്വര്യപൂജ, ഏഴിന് കുട്ടികളുടെ കലാപരിപാടികൾ, 20ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രസാദംഊട്ട്, വൈകിട്ട് അഞ്ചിന് കൈകൊട്ടിക്കളി, ഏഴിന് കലാപരിപാടികൾ. മഹോത്സവദിനമായ 21ന് രാവിലെ എട്ടരയ്ക്ക് നവകലശപൂജ, ഒമ്പതിന് കാഴ്ചശ്രീബലി, പതിനൊന്നിന് നവകലശാഭിഷേകം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രസാദംഊട്ട്, വൈകിട്ട് നാലരയ്ക്ക് പകൽപ്പൂരം, പുലർച്ചെ ആറാട്ട് എഴുന്നള്ളിപ്പിനുശേഷം കൊടിയിറങ്ങും.